മലങ്കരസഭയിലെ കാതോലിക്കാ ദിനപ്പിരിവിന്റെ ആരംഭം / പി. തോമസ്, പിറവം
Tuesday, 8 June 2021
Saturday, 16 January 2021
'പീലാത്തോസ് കൈകള്‍ കഴുകി' / പീത്തോമ
കാലാച്ചേരി തറവാട് പണിക്കര്‍ സ്ഥാനികളുടേതാണ്. ആയുധാഭ്യാസക്കളരിയായിരുന്നു തറവാടിന്‍റെ മഹിമയും മേന്മയും. തറവാട്ടുകാരണവന്മാര്‍ കളരിഗുരുക്കളായിരുന്നതിനാല്‍ നാട്ടുപ്രമാണികളും ദേശവാഴിയുമായിരുന്നു. ദേശത്തെ ദേവാലയങ്ങളുടെ സംരക്ഷണകര്‍ത്തവ്യം മൂലം അവിടെ നിന്നൊക്കെ അഞ്ചേകാലും കോപ്പും പോലുള്ള അവകാശങ്ങളുണ്ടായിരുന്നു കാലാച്ചേരിപ്പണിക്കര്‍ കാരണവര്‍ക്ക്.
പിന്നെപ്പിന്നെ കളരിയും ആയുധാഭ്യാസവും നിന്നുപോയി. രാജാവിന് സംഘടിതമായ പട്ടാളവും പോലീസും ഉണ്ടായി. ഒടുവില്‍ രാജഭരണവും പോയി. ജനാധിപത്യം വന്നു. കാലാച്ചേരിക്കാരുടെ പ്രാമാണ്യം ഇല്ലാതായി. ആയുധാഭ്യാസക്കളരിയുടെ സ്ഥാനത്ത് ആശ്രിതരിലൊരാള്‍ നിലത്തെഴുത്തുകളരി തുടങ്ങി. കളരിയിലെ മുത്തപ്പന്‍കോവിലില്‍ അടിച്ചുതളിയും നിത്യവൃത്തിയും മുടങ്ങി. നിലത്തെഴുത്താശാന്‍റെ പിന്മുറക്കാര്‍ അവിടെ ഇങ്ഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങി.
തറവാട്ടിലെ അംഗങ്ങള്‍ കരമൊഴിവായി കിട്ടിയിരുന്ന പറമ്പുകളില്‍ വെവ്വേറെ വീടു വച്ച് പിരിഞ്ഞ് താമസം തുടങ്ങി. പല കുടുംബങ്ങളിലെയും അംഗങ്ങള്‍ ഉപജീവനാര്‍ത്ഥം അന്യനാടുകളില്‍ ചേക്കേറി.
തറവാട്ടില്‍ സ്വത്തുതര്‍ക്കമുണ്ടായി. ഭൂമിയെല്ലാം ഭാഗം ചെയ്യേണ്ടിവന്നു. ഭാഗം കിട്ടിയവരില്‍ പലരും വിറ്റുപെറുക്കി നാടുവിട്ടു. ഭാഗപത്രപ്രകാരം കളരിയുടെ ഭാഗം ഒരു ശാഖയ്ക്കു കിട്ടി. പക്ഷേ, അവിടത്തെ കളരിയിലെ മുത്തപ്പന്‍ കോവിലിന്‍റെ നിത്യകര്‍മ്മങ്ങള്‍ക്കും മറ്റുമായി തറവാട്ടുകാരണവരുടെ കൈകാര്യകര്‍ത്തൃത്വം ആരും വിലക്കിയില്ല.
ഭാഗം നടന്നപ്പോഴുണ്ടായിരുന്ന കാരണവരുടെ കാലശേഷം കാരണവസ്ഥാനത്തിന്‍റെയും ദേവാലയങ്ങളില്‍നിന്നുള്ള അവകാശങ്ങളുടെയും കളരിയുടെയും മുത്തപ്പന്‍കോവിലിന്‍റെയും അവകാശത്തിന്‍റെയും പേരില്‍ ശാഖാകുടുംബങ്ങളിലെ നായകന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. കളരിയിടത്തിലെ ഇങ്ഗ്ലീഷ് മീഡിയം സ്കൂള്‍ ഉടമയും തര്‍ക്കത്തില്‍ കക്ഷി ചേര്‍ന്നു. കളരിമുത്തപ്പന്‍റെ ഉത്സവവും മറ്റും നാട്ടുകാരുടെ പങ്കാളിത്തത്തോടെ ആയിരുന്നതുകൊണ്ട് നാട്ടുകാരും ഓരോ അവകാശികളുടെ പക്ഷം ചേര്‍ന്നു. കാലാച്ചേരി പ്രശ്നം നാട്ടുകാരുടെ പ്രശ്നമായി. അവകാശത്തര്‍ക്കത്തില്‍ ചില നാട്ടുമദ്ധ്യസ്ഥന്മാര്‍ പരിഹാരനിര്‍ദ്ദേശങ്ങള്‍ വച്ചു. എന്നാല്‍ കക്ഷികള്‍ നാട്ടുകാരുടെ പിന്‍ബലത്തോടെ അതിനെ ചെറുത്തു. കാലാച്ചേരിപ്രശ്നം നാട്ടില്‍ ക്രമസമാധാനപ്രശ്നമായി. അധികാരികള്‍ക്ക് തലവേദനയും.
ഒടുവില്‍ കച്ചേരിയില്‍ വ്യവഹാരമായി. തീര്‍പ്പുകള്‍ മേല്‍കച്ചേരികളില്‍ ചോദ്യം ചെയ്യപ്പെട്ടു. തോറ്റും ജയിച്ചും വ്യവഹാരം നീളവേ എല്ലാ പക്ഷത്തുമുള്ളവര്‍ ഉത്തരവുകള്‍ നടപ്പാക്കുന്നതിനെ മുഷ്ടികൊണ്ട് തടയുന്നതായി കച്ചേരിക്കു മനസ്സിലായി. ഒരു മദ്ധ്യസ്ഥതീരുമാനത്തിന് സാദ്ധ്യതയില്ലേ എന്ന് കച്ചേരി തിരക്കി. മുമ്പൊക്കെ നാട്ടുപ്രമാണിമാര്‍ തര്‍ക്കങ്ങളില്‍ ഉണ്ടാക്കുന്ന തീരുമാനം അനുസരിച്ചില്ലെങ്കില്‍ നാട്ടില്‍ പൊറുക്കാനാകില്ലെന്ന് ആര്‍ക്കും അറിയാമായിരുന്നു. രാജശക്തി പോലും നാട്ടുമര്യാദയെ ഭയന്നിരുന്നു. എന്നാല്‍ കച്ചേരികളുടെ ഉത്തരവുകള്‍ പോലും കാറ്റില്‍ പറക്കുമ്പോള്‍ മദ്ധ്യസ്ഥതീരുമാനത്തിന്‍റെ ഗതി എന്തായാലും തങ്ങള്‍ തത്ക്കാലം പുലിവാലു പിടിക്കേണ്ടതില്ലോ എന്നായിരുന്നു കച്ചേരിയുടെ ഉള്ളിലിരിപ്പ്. കച്ചേരി ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നതുകൊണ്ടാണോ ഇപ്രകാരം നിര്‍ദ്ദേശിച്ചതെന്ന് ആരും കച്ചേരിയില്‍ ചോദിച്ചില്ല. നീതിക്കായി കാശിനു വാദിക്കുന്നവരും തങ്ങളുടെ കക്ഷിക്കു വേണ്ടി അതുന്നയിച്ചില്ല. പുറത്താരും അക്കാര്യം മിണ്ടിയില്ല. കച്ചേരിയലക്ഷ്യത്തിനു നടപടി ഉണ്ടായാലോ എന്ന പേടി. കാട്ടുനീതിയിലേക്കാണ് പോക്കെന്ന് ചിലര്‍ അടക്കം പറഞ്ഞു. അതു ശരിയെന്ന് കച്ചേരിയകത്തളങ്ങളില്‍ സംസാരമുണ്ടായി.
മദ്ധ്യസ്ഥന്മാരുടെ തീരുമാനങ്ങളും കച്ചേരിയില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടു. തുടര്‍ന്ന് വ്യവഹാരം പരമോന്നത കച്ചേരിയിലെത്തി. ഏറെക്കാലം അതവിടെ നിരങ്ങി നീങ്ങി. വ്യവഹാരക്കച്ചേരിച്ചെലവും കക്ഷികളുടെ പ്രതിനിധികളുടെ കൂലിയും ചെലവും ഒക്കെയായി നീതി കിട്ടുവാന്‍ കക്ഷികള്‍ ഏറെ ധനം ചെലവിട്ടു. ഒടുവില്‍ കാലാച്ചേരിപ്രശ്നത്തില്‍ വിധി പറയുന്ന ദിനം വന്നു. നാട്ടില്‍ ക്രമസമാധാനപാലനത്തിന് അധികാരികള്‍ മുന്‍കൂട്ടി ഒരുക്കങ്ങള്‍ ചെയ്തു. ഒടുവില്‍ മല പെറ്റു. കാലാച്ചരിപ്രശ്നത്തില്‍ തീരുമാനം പുറത്തുവന്നു.
കാലാച്ചേരി കാരണവര്‍ക്കാണ് ദേവാലയങ്ങളിലെ അഞ്ചേകാലിനും കോപ്പിനും മറ്റും അവകാശം. കാരണവരുടെ സംരക്ഷണത്തിലും കര്‍ത്തൃത്വത്തിലും കളരിമുത്തപ്പന്‍കോവില്‍ തുടരും. അവിടത്തെ ഉത്സവാഘോഷങ്ങളില്‍ നാട്ടുകാര്‍ക്ക് അവകാശങ്ങളുണ്ട്. ആയുധാഭ്യാസക്കളരി ഇരുന്ന സ്ഥലം അതിന്‍റെ ഭാഗപത്രപ്രകാരമുള്ള അവകാശിയുടേതാണ്. എന്നാല്‍ ഇം്ഗ്ലീഷ് മീഡിയം സ്കൂള്‍ കൈവശക്കാരന് സ്കൂള്‍ നടത്തുന്ന കാലം വരെ അതിന് അവകാശമുണ്ടായിരിക്കും.
ദീര്‍ഘനാളത്തെ വ്യഹാരത്തിനൊടുവില്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം അവകാശങ്ങള്‍ ലഭിച്ചതിനാല്‍ ക്രമസമാധാനഭംഗം ഉണ്ടായില്ല. ഉത്തമമായ തീരുമാനമെന്ന് ഘോഷമുണ്ടായി.
ആയുധക്കളരിയുണ്ടായ കാലം മുതല്‍ അവിടത്തെ പരികര്‍മ്മികളും കൂലാച്ചേരിക്കാരുടെ ആശ്രിതരുമായിരുന്ന കുടുംബത്തിലെ കാരണവര്‍ വിധി അറിഞ്ഞപ്പോള്‍ ഒട്ട് തന്നത്താനെയും ഒട്ട് ഉറക്കെയുമായി പറഞ്ഞു: 'കഷ്ടമായിപ്പോയി! ഞങ്ങളും കക്ഷി ചേര്‍ന്നിരുന്നെങ്കില്‍ ഒരു വീതം കിട്ടിയേനേ. അവകാശത്തര്‍ക്കത്തില്‍ കച്ചേരി ഇങ്ങനെ തീരുമാനിക്കുമെന്ന് കരുതിയില്ലല്ലോ, ദൈവമേ.' അപ്പോള്‍ തൊട്ടടുത്ത പള്ളിയില്‍ നിന്ന് ശബ്ദം ഉയര്‍ന്നു കേട്ടു: 'പീലാത്തോസ് കൈകള്‍ കഴുകി.'
Tuesday, 9 June 2020
മലയാളത്തിലെ പ്രാചീന പദങ്ങളും അര്‍ത്ഥവും / പി. തോമസ് പിറവം
മലയാളത്തിലെ പ്രാചീന പദങ്ങളും അര്‍ത്ഥവും / പി. തോമസ് പിറവം
അരിഷ്ടത = കഷ്ടത, ദൗര്‍ഭാഗ്യം, ദാരിദ്ര്യം
അയര്‍ക്കുക = ഛിദ്രിക്കുക, അകലുക,
കോപിക്കുക, വെറുത്തു പറയുക, മൂര്‍ച്ഛിക്കുക, തളരുക
അയര്‍പ്പ് = അകല്‍ച്ച, ഭിന്നത, ഛിദ്രം,
വിരോധം, വ്യതിചലനം
അറാന്‍ = ഇല്ലാതാക്കുവാന്‍
അറ്റകുറ്റം = കുറവ്, കുറ്റം, ദോഷം, തെറ്റ്
അഴിവ്; അഴിക്കുക = നാശം, നശിപ്പ്; നശിപ്പിക്കുക
ആകല്‍ക്കറുസ = സാത്താന്‍, ദുഷ്ടാരൂപി
ആവലാതി (ധി) = സങ്കടാപേക്ഷ, പരാതി
ഇടത്തൂട് = വിപരീതമായത്, തെറ്റായമാര്‍ഗ്ഗം, വേദവിപരീതം, വേദവിരുദ്ധത,
മതവിരോധം
ഉതപ്പ് = പാപം, കുറ്റം, ഇടര്‍ച്ച, എതിര്‍പ്പ് (ഉത = കുറ്റംചെയ്യുക,
പാപം ചെയ്യുക)
ഉത്തരിപ്പ് = പരിഹാരം; ഉത്തരവാദിത്തം,
വീട്ടല്‍, കൊടുത്തുതീര്‍ക്കല്‍
ഉപവി = സ്നേഹം, സന്തോഷം കൃപ,
ദാനം, ധര്‍മ്മം, ഭൂതദയ,
ജീവകാരുണ്യപ്രവൃത്തി
ഉപോഷിക്കുക = ഉപവസിക്കുക, വ്രതമെടുക്കുക
ഉരുവം = രൂപം
ഉഷ, ഉഷപ്പ് = ഉഷസ്സ്, പ്രകാശം, പ്രഭാതം
എരിവ് = തീക്ഷ്ണത, തീവ്രത
ഒരുവന്‍തമ്പുരാന്‍ = ഏകദൈവം
ഒപി (ഒവി, ഓപി, ഓവി) = ഉപവി, സ്നേഹം
ക്നൂമ = ആളത്തം
കടുമ; കടുമപ്പെട്ട = കടുപ്പം, കഠിനം, ദുഷ്ടത; കടുത്ത
കടിയവഴി = ദുര്‍ഘടമാര്‍ഗ്ഗം
കപ്യം (കപ്പിയം); കപ്യക്കാരന്‍ = വ്യാജം, കളവ്; കള്ളന്‍, നുണയന്‍
കല്‍പ്പെട്ട = അധികമായ, വര്‍ദ്ധിച്ച
കാതല്‍, കാതല്‍ത്വം = തത്ത്വം, സാരാംശം, ഉണ്മ, സത്ത്, കാമ്പ്
കാവ്യര്‍ = അക്രൈസ്തവര്‍, പുറജാതികള്‍, വിജാതിയര്‍, ചണ്ഡാലര്‍.
കാഴ്ചക്കാര്‍ = ദര്‍ശകര്‍, ദീര്‍ഘദര്‍ശിമാര്‍
കൊടൂരം (കൊഠൂരം); കൊടൂരക്കാരന്‍ = കാഠിന്യം, കഠോരം; കഠിനന്‍
കൊണ്ടാടുക, കൊണ്ടാട്ടം = സമ്മതിക്കുക, ഏറ്റുപറയുക, ആദരിക്കുക; ആദരവ്, ആഘോഷം, സ്തോത്രം, സ്തുതി
കുരള = അസത്യം, കളവ്, നുണ, ഏഷണി
കൊള്ളുക = വാങ്ങുക, സ്വീകരിക്കുക
ചരതിക്കുക = ശേഖരിക്കുക, സൂക്ഷിച്ചുവയ്ക്കുക
ചണ്ഡാലര്‍ = കാവ്യര്‍
ചവളപ്പെട്ട = ചവിണ്ട, മുഷിഞ്ഞ, ഭംഗിയില്ലാത്ത, മോശമായ, വൈരൂപ്യമുള്ള
ചോദ്യത്തിനുടെ ദിവസം = ന്യായവിധിദിവസം, അന്ത്യവിധിനാള്‍
ജീവസ്സ് = ജീവല്‍ക്കാലം, ജീവിതം, ജീവന്‍, ചൈതന്യം
തണ്ണീര്‍കുടി = വഴിയാഹാരം, പാഥേയം
തണ്യം (തണ്ണിയ) = ചീത്ത, ദുഷിപ്പ്, മോശം, അധര്‍മ്മം തണ്ണിയദിവസം = നിര്‍ഭാഗ്യദിനം
തണ്യവന്‍ = മോശക്കാരന്‍, ഹീനന്‍, ദുഷ്ടന്‍, നീതികെട്ടവന്‍
തിന്മപ്പെട്ടവന്‍ = ദുഷ്ടന്‍, തെറ്റുകാരന്‍
തീയത് = ചീത്ത, ദുഷിച്ചത്, തിന്മ
തേറുക; തേറ്റം = പശ്ചാത്തപിക്കുക; പശ്ചാത്താപം,
വിശ്വാസം ഏറ്റുപറയല്‍, അനുതാപഗീതം
ദിഷ്ടതി = ദിഷ്ടതയുടെ ദുഷിച്ച രൂപം. വിധി,
കടമ, ആവശ്യം, അനിവാര്യം ദിഷ്ടം = ഭാഗ്യം, വിധി; ദിഷ്ടി
ദ്വിഷ്ടം = ദൈവികദാനം, ദൈവേച്ഛ
ദുഷിപെട്ട = ചീത്തയായ, മോശമായ
ദേവസ = പിശാച്, അശുദ്ധാത്മാവ്
ദോഷത്താളര്‍ = പാപികള്‍, തെറ്റുകാര്‍
നിവ്യ = നിബിയ, പ്രവാചകന്‍
നിരപ്പ് = സമാധാനം, യോജിപ്പ്, ഒത്തുതീര്‍പ്പ്, ഐക്യം
നിരൂപണ = ആലോചന, ചിന്ത
നെറി, (നെറിവ്); നെറിവുകാരന്‍, നെറിവാളന്‍ = നേര്‍വഴി, ശ്രേഷ്ഠത, നീതി; നീതിമാന്‍
നെറിവുകെട്ടവന്‍ = അധര്‍മ്മി, അധമന്‍, ദുഷ്ടന്‍, നീതികെട്ടവന്‍
പകച്ചു = തെറ്റിപ്പോയി
പട്ടാങ്ങ; പട്ടാങ്ങപ്പെട്ട = സത്യം; സത്യമുള്ള;
പട്ടാങ്ങ ചെയ്യുക = വാഗ്ദാനം ചെയ്യുക
പൂജ = ആരാധന, ശുശ്രൂഷ
പരിഷ (പരുഷ) = കൂട്ടം, ജാതി
പറഞ്ഞൊപ്പ് = വാഗ്ദാനം
പാവാട = പാകിയ ആട, വിരിച്ച തുണി,
വിരിപ്പ് (വഴിയിലോ, ഇരിപ്പിടത്തിലോ)
പാഷണ്ഡത = മതവിശ്വാസമില്ലായ്മ, മതവിരുദ്ധാഭിപ്രായം, നാസ്തികത
പെരികെ = കൂടുതല്‍, അധികം
പൈശൂന്യം = അസൂയ, തീരാപ്പക, ചതി
ബസ്ക്യാമ്മ = (ബസ്ക്യാമ, ബര്‍സ്ക്യാമ) ഉടമ്പടിക്കാരി, സന്യാസിനി (പട്ടക്കാരന്‍റെ ഭാര്യ, കത്തനാരി, കത്തനാരത്തി) മസ്ക്യാമ എന്നത് ദുഷിച്ച രൂപം
ഭൂതീയം (ഭൂതിയം) = ഭൂതം, മൂലഘടകം, മൂലകം, വസ്തു.
നാലു ഭൂതിയം = ചതുര്‍ഭൂതങ്ങള്‍
ഭൂഷപ്പെടുക, ഭൂഷിക്കുക = അലങ്കരിക്കുക, (വേഷം) ധരി ക്കുക
മയ്യല്‍ (മയല്‍) = മങ്ങല്‍, മയക്കം, dusk, അരണ്ട വെളിച്ചം, ഉഷസ്സ്; മയ്യലേ = രാവിലേ, രാവ് പോകുന്ന നേരം
മിനക്കെടപ്പെട്ട = മിനക്കെട്ട, വൃര്‍ത്ഥമായ, വെറുതെയുള്ള, അനാവശ്യമായ, നിഷ്ഫലമായ
മുറയിടുക; മുറയിടല്‍ = മുറവിളിക്കുക, വിലപിക്കുക; വിലാപം
മറുതലിപ്പ് = എതിര്‍പ്പ്, വിരുദ്ധത
മുന്മത്വം (മുന്മസുവം) = ത്രിത്വം
മുമ്പിടുക = തുടക്കമിടുക, മുമ്പോട്ടു വരുക, മുമ്പിലാകുക
മുഷ്കരം; മുഷ്കരത്തം = ശക്തി, അധികാരം
മൂവൊരുവന്‍ = ത്രീയേകന്‍, ത്രീയേകദൈവം
മെമ്രാ = പാട്ട്, ഗീതം
യാവന (യാപന) = ആഹാരം, തീറ്റ, ഉപജീവനമാര്‍ഗ്ഗം
വഹിയാ = വയ്യാ (സംസ്കൃതസാമ്യം വരുത്തിയത്); വഹിക്കുയില്ല
വാങ്ങി = പിന്തിരിഞ്ഞു
വിമ്മിട്ടം (വിമ്മിഷ്ടം) = വിഷമം, ശ്വസിക്കുവാന്‍ പ്രയാസം
വിലങ്ങിടം = കാരാഗൃഹം, തടങ്കല്‍, തടവറ
സന്തുക്കള്‍ = (തന്തുക്കള്‍) ശരീരാവയവങ്ങള്‍, സന്ധികള്‍
സ്വതകര്‍മ്മം = സ്വതേയുള്ള പ്രവര്‍ത്തനം
സ്വത്വം = സമാധാനം, സ്വാതന്ത്ര്യം, സ്വസ്തി
സൂക്ഷിക്കുക = നോക്കുക, കരുതിയിരിക്കുക, കാക്കുക.
Wednesday, 27 March 2019
പിറവം വലിയ പള്ളിയും പെരുന്നാള്‍ പട്ടികയും / പി. തോമസ് പിറവം
പിറവം പള്ളി 5, 6 നൂറ്റാണ്ടുകള്‍ക്കിടയില്‍ സ്ഥാപിതമായി എന്ന് കരുതപ്പെടുന്നു. 9-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ നിന്ന് വന്ന മാര്‍ സാബോര്‍, മാര്‍ ഫ്രോത്ത് എന്നിവരില്‍ മാര്‍ ഫ്രോത്ത് ഉദയംപേരൂര്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ പിതാവിന്‍റെ പേര് പിറവം പള്ളിയോടു ബന്ധപ്പെട്ടതായി ഊഹിക്കുന്നവരുണ്ട്. ഫ്രോത്തു പള്ളി, പൊറോത്തു പള്ളിയായി രൂപാന്തരപ്പെട്ടതോ? പള്ളിയുടെ പേരില്‍ നിന്നാകാം പിറവം എന്ന സ്ഥലപ്പേരിന്‍റെ പിറവി. ആദ്യകാലരേഖകളില്‍ പ്രത്ത് പൊറോത്ത്, പൊരൊത്ത്, പ്രവത്ത്, എന്നിങ്ങനെയെല്ലാം കാണാം. തിരുവിതാംകൂറിലെ സര്‍വ്വേരേഖകള്‍ക്കു ശേഷമാണ് പ്രവം, പിറവം എന്ന് വികസിപ്പിച്ച് എഴുതിത്തുടങ്ങുന്നത്.
പിറവം കലണ്ടര്‍
പിറവം പള്ളി പ. കന്യകറിയാമമ്മയുടെ നാമത്തില്‍
രാജാക്കളുടെ പള്ളിയോ?
പന്ത്രണ്ട് ആണ്‍പൈതങ്ങള്‍ക്കുള്ള നേര്‍ച്ച ഇവിടത്തെ സവിശേഷവഴിപാടാണ്. പ്രധാനമായും ഉയിര്‍പ്പുപെരുന്നാളിനും, കൂടാതെ മൂന്നു നോമ്പു വീടലിനും ക്രിസ്മസിനും ഈ നേര്‍ച്ച ജാതിമതഭേദമെന്യേ ധാരാളം പേര്‍ നടത്തുക പതിവുണ്ട്. പഴവും നെയ്യപ്പവും തുടങ്ങി, പിടിയും കോഴിയിറച്ചിയും മറ്റെല്ലാ വിഭവങ്ങളും ഉള്‍പ്പെടുന്ന സദ്യ തന്നെയാണ് ഈ നേര്‍ച്ചയ്ക്കു വിളമ്പുന്നത്. ചിലപ്പോള്‍ മൂന്നു പൈതങ്ങള്‍ക്കും ഈ വഴിപാട് നടത്തും.
പിറവം പള്ളി സന്ദര്‍ശിച്ചവര്‍
പിറവം പള്ളി മലങ്കരസഭാചരിത്രത്തില്‍
ആംഗ്ലിക്കന്‍മിഷനറിമാരുടെ ഒത്താശയോടെ മലങ്കരമെത്രാനെതിരേ, സഭയില്‍ ഉള്ള ദോഷങ്ങളെക്കുറിച്ച് കര്‍ണല്‍ പ്രെഡര്‍ സായ്പിനയച്ച പരാതിയില്‍, പിറവത്തുകാരന്‍ തൊമ്മന്‍ കത്തനാര്‍ ഒപ്പിട്ടിരുന്നെങ്കിലും തുടര്‍ന്ന് നവീകരണവിഭാഗത്തിന് ഇവിടെ വേരുപിടിച്ചില്ല.
പള്ളിയോഗങ്ങളിലെ പങ്കാളിത്തം
1987 ഫെബ്രുവരിയില്‍ കരിയാറ്റില്‍ യൗസേഫ് മെത്രാന്‍റെ കാലശേഷം റോമന്‍സഭാവിഭാഗത്തിലെ ഭിന്നത വര്‍ദ്ധിച്ച് കല്‍ദായ സുറിയാനി മേലധ്യക്ഷന്മാരുമായുള്ള ബന്ധം പുനഃസ്ഥാപിക്കുവാന്‍ പാറേമ്മാക്കല്‍ ഗവര്‍ണദോറിന്‍റെ നേതൃത്വത്തില്‍ അങ്കമാലിയില്‍ പള്ളിയോഗം കൂടി. ഗവര്‍ണദോരിനെ സഹായിക്കുവാന്‍ 12 കാനോനിസ്റ്റന്മാരെ നിശ്ചയിച്ച രേഖയില്‍ പിറവത്തെ റോമന്‍തെക്കുംഭാഗവിഭാഗത്തിലെ ഒരു ശെമ്മാശ്ശന്‍ ഒപ്പുവച്ചു.
പള്ളിപ്പാട്ടുകള്‍
പിറവം പെരുന്നാള്‍ പട്ടിക
6 ല്പ നമ്മുടെ കര്‍ത്താവീശൊമിശിഹാ മാമ്മൂദിസാ മുഴുകിയ പെരുന്നാള്‍
7 ല്പ മാര്‍ യൊഹന്നാന്‍ മാമ്മദാനായുടെ പുകഴ്ചയുടെയും
15 ല്പ വിത്തുകള്‍ മെലുള്ള തമ്പുരാനെ പെറ്റമ്മയുടെ പെരുന്നാള്‍
കുംഭം 2 ല്പ നമ്മുടെ കര്‍ത്താവിനെ ഒറശ്ലെം പള്ളിയില്‍ കാഴ്ച വച്ച പെരുന്നാള്‍
24 ല്പ മാര്‍ മത്തായ ശ്ലീഹായുടെ പെരുന്നാള്‍
മീനം 9 ല്പ 40 സഹദെന്‍മാരുടെയും പെരുന്നാള്‍
25 ല്പ കന്ന്യാസ്ത്രിയമ്മയൊട ഗൌറീയെല്‍ മാലാഖ അറിവിച്ച പെരുന്നാള്‍
മേടം 23 ം 24 ല്പ ം ഗീവര്‍ഗിസ്സ സഹദായുടെ പെരുന്നാള്‍
എടവം 1 ല്പ മാര്‍ പീലിപ്പൊസിന്‍റെയും മാര്‍ യാക്കൊയുടെയം പെരുന്നാള്‍
15 ല്പ കതിരുകള്‍ മെലുള്ള തമ്പുരാനെ പെറ്റമ്മയുടെ പെരുന്നാള്‍
മിഥുനം 5 ല്പ കന്ന്യാസ്ത്രി അമ്മയുടെ നാമത്തുമ്മെല്‍ പള്ളി പണിയപ്പെട്ട പെരുന്നാള്‍
24 ല്പ മാര്‍ യൊഹന്നന്‍ മൌദ്ദാനായുടെ പെരുന്നാള്‍
29 ല്പ മാര്‍ പത്രൊസിന്‍റെയും മാര്‍ പൌലൊസിന്‍റെയും പെരുന്നാള്‍
30 ല്പ പന്ത്രണ്ട ശ്ലീഹമ്മാരുടെയും പെരുന്നാള്‍
കര്‍ക്കടകം 3 ല്പ മാര്‍ത്തൊമ്മാശ്ലീഹായുടെ പെരുന്നാള്‍
25 ല്പ മാര്‍ യാക്കൊ ശ്ലിഹായുടെ പെരുന്നാള്‍
ചിങ്ങം 6 ല്പ താബൊറെന്ന മലയില്‍ ദൈവസുഖം വെളിച്ചമാക്കിയ പെരുന്നാള്‍
15 ല്പ കന്നിയാസിയമ്മാ ആകാശത്തിന്ന എഴുന്നെള്ളിയ പെരുന്നാള്‍
29 ല്പ മാര്‍ യൊഹന്നന്‍ മാമ്മദാനായുടെ തല കണ്ടിച്ച പെരുന്നാള്‍
കന്നിമാസം 8 ല്പ കന്നിയാസ്ത്രി അമ്മയുടെ പ്രപിയുടെ പെരുന്നാള്‍
14 ല്പ മാര്‍ സ്ലീബായുടെ പെരുന്നാള്‍
21 ല്പ മാര്‍ മത്തായി ശ്ലീഹായുടെ പെരുന്നാള്‍
29 ല്പ മാര്‍ മാര്‍ മിഖായെല്‍ മാലാഖയുടെ പെരുന്നാള്‍
തുലാം 7 ല്പ മാര്‍ സറുഗിസിന്‍റെയും മാര്‍ ബാക്കൊസിന്‍റെയും പെരുന്നാള്‍
28 ല്പ മാര്‍ ശെമഒന്‍റെയും മാര്‍ യുദായുടെയും പെരുന്നാള്‍
വൃശ്ചിക 1 ശുദ്ധമാകപ്പെട്ടവരെല്ലവരുടെയും പെരുന്നാള്‍
2 ല്പ മരിക്കപ്പെട്ട വിസ്വാസകാറരായവരെല്ലാവരുടെയും പെരുന്നാള്‍
21 ല്പ അന്നാ ഉമ്മാ കന്ന്യാസ്ത്രിയമ്മെ ഒറല്ലെം പള്ളിയില്‍ കാഴ്ച വച്ച പെരുന്നാള്‍
30 ല്പ അന്ത്രയൊസ ശ്ലീഹായുടെ പെരുന്നാള്‍
ധനുവം 8 തമ്പുരാനെ പെറ്റമ്മയെ ഗര്‍ഭനിച്ച പെരുന്നാള്‍
18 ല്പ ആദമ്പമലയില്‍ സ്ലീബ കണ്ടെത്തിയ പെരുന്നാള്‍
21 ല്പ ഉറഹായുടെ പള്ളിയില്‍ മാര്‍ തൊമ്മാ ശ്ലീഹാ കവറടങ്ങിയ ഗൊഴിപ്പിനുടെ പെരുന്നാള്‍
25 ല്പ നമ്മുടെ കര്‍ത്താവിന്‍റെ പ്രപിയുടെ പെരുന്നാള്‍
26 ല്പ കന്നിയാസ്ത്രി അമ്മയുടെയും എസ്തപാനൊസ്സ സഹദായുടെയും പെരുന്നാള്‍
27 ല്പ യൊഹന്നാന്‍ ഏവന്‍ഗെലിസ്തായുടെയും ഹെറൊദൊസു കൊല്ലിച്ച പൈതങ്ങളുടെയും പെരുന്നാള്‍


