Monday, 20 May 2024

പാമ്പാക്കുട പെരുന്നാള്‍ പട്ടിക | പി. തോമസ്‌, പിറവം

പാമ്പാക്കുട കോനാട്ട്‌ അബ്രാഹം മല്‌പാന്റെ (1780-1865) നമസ്‌കാരക്രമത്തിലെ പെരുന്നാള്‍ പട്ടിക (കൈയെഴുത്തു പുസ്‌തകത്തില്‍ നിന്ന്‌ പകര്‍ത്തിയത്‌)

ശുദ്ധമാന പള്ളി കല്‌പിച്ച പെരുന്നാളുകളില്‍ ചുരുക്കത്തില്‍ ഇപ്പൊള്‍ കൈക്കൊണ്ടുവരുന്ന പെരിയ നാളുകള്‍ ഇവയാകുന്നൂ

മകരമാസം 1 ൹ നമ്മുടെ കര്‍ത്താവിനെ സുന്നത്തിട്ട പെരുവിളിച്ച പെരുന്നാളും: മാര്‍ ബസ്സെലിയൊസിന്റെയും മാര്‍ ഗ്രിഗൊറിയൊസിന്റെയും പെരുന്നാളും

6 ൹ നമ്മുടെ കര്‍ത്താവ മാമ്മൊദീസ മുഴുകിയത

7 ൹ മാര്‍ യൊഹാനാന്‍ മാമദാനായുടെ പുകഴ്‌ച

8 ൹ മാറെസ്‌തപ്പാനൊസു സഹദായുടെ

15 ൹ വിത്തുകളുടെ വര്‍ദ്ധിപ്പിന്ന തംപുരാനെപ്പെറ്റമ്മയുടെ പെരുന്നാള്‍ ശ്ലീഹന്മാരു കല്‌പിച്ചത

18 ൹ റംപാന്മാരുടെ തലവന്‍ മാര്‍ അന്തൊനിയൊസിന്റെയും അവന്റെ കൂട്ടരുടെയും പെരുന്നാള്‍

കുംഭമാസം 2 ൹ നമ്മുടെ കര്‍ത്താവിനെ ഒറശ്ലെം പള്ളിയില്‍ കൊണ്ടുചെന്ന തനിക്കു വെണ്ടി പൂജിശ്ചത*

3 ൹ മാര്‍ ബറുസൌമ്മായെന്ന യീഹിദായെക്കാരന്റെ പെരുന്നാള്‍

മൂന്നു നുയംപിനുടെ മുന്‍മ്പിലത്തെ വിയാഴാഴ്‌ച പൊന്നിനുടെ നാവുകാരന്‍ മാറീവാനിയൊസിന്റെ പെരുന്നാള്‍

24 ൹ മത്തായി ഏവന്‍ഗെലിസ്‌തായുടെ പെരുന്നാള്‍

അന്‍പതു നുയംപിന്റെ മുന്‍പിലത്തെ ശനിയാഴ്‌ച മാര്‍ അപ്പ്രെമ്മിന്റെയും മാര്‍ തെവാദൊറൊസ പാത്രിയര്‍ക്കായുടെയും പെരുന്നാള്‍

മീനമാസം 9 ൹ നാല്‍പ്പതു സഹദെന്മാരുടയും പെരുന്നാള്‍

25 ൹ കന്ന്യാസ്‌ത്രീയൊടു ഗബറീയെല്‍ മാലാകാ നമ്മുടെ കര്‍ത്താവിനെ ഗെര്‍ബനിച്ചു പെറുമെന്ന അറുവിച്ചത

മെടമാസം 24 ൹ മാര്‍ ഗീവറുഗീസ സഹദായുടെ പെരുന്നാള്‍

എടവമാസം 1 ൹ മാര്‍ പീലിപ്പൊസും മാര്‍ യാക്കൊയും എന്ന ശ്ലീഹന്മാരുടെ പെരുന്നാള്‍*

8 ൹ മാര്‍ യൊഹന്നാന്‍ യെവന്‍ഗെലിസ്‌തായുടെ പെരുന്നാള്‍

15 ൹ കതിരുകളെക്കുറിച്ച ശ്ലീഹന്മാരു കല്‍പ്പിച്ച തമ്പനുരാനപ്പെറ്റമ്മയുടെ പെരുന്നാള്‍

മിഥുനമാസം 15 ൹ കാകനികളുടെ വര്‍ദ്ധിപ്പിനായിട്ടും തംപുരാനെപ്പറ്റമ്മയുടെ നാമത്തുംമ്മെല്‍ മുന്‍പള്ളി പണുതതിനെക്കുറിച്ചും ശ്ലീഹന്മാരു കല്‌പിച്ച പെരുന്നാള്‍

24 ൹ മാര്‍ യൊഹനാന്‍ മാമദാനായുടെ പിറവിയുടെ പെരുന്നാള്‍

29 ൹ നെറൊന്‍ കെസാര്‍ രാജാവ പത്രൊസ ശ്ലീഹായെ കിഴക്കാംപാട തൂക്കി മാര്‍ പൌലൊസ ശ്ലീഹായുടെ തല വെട്ടി കൊല്ലിച്ച പെരുന്നാള്‍

30 ൹ പന്ത്രണ്ടു ശ്ലീഹമ്മാരുടെ പെരുന്നാള്‍

കര്‍ക്കടകമാസം 3 ൹ മാര്‍ത്തൊമ്മാശ്ലീഹായുടെ പെരുന്നാള്‍

15 ൹ മാര്‍ കുറിയാക്കൊസഹദായുടെ പെരുന്നാള്‍

20 ൹ എലീയാനിബിയായുടെ പെരുന്നാള്‍

25 ൹ മാര്‍ യാക്കൊ ശ്ലീഹായുടെ പെരുന്നാള്‍

സിംഹമാസം 1 ൹ വിശ്വാസകാരത്തി ശ്‌മൊനിയുടെയും അവളുടെ മക്കള്‍ ഗാദൈ: മക്കബായി: തറുസി: ഹെബസൊന്‍: ഹെബറൊന്‍: ബാക്കൊസ: യൊനാദാബ എന്നവരെയും അവരുടെ മല്‌പാന്‍ എലിയാസാറിനെയും അന്തീയാക്കൊസ രാജാവ കൊല്ലിച്ച പെരുന്നാള്‍

6 ൹ താബൂര്‍ എന്ന മലയില്‍ വച്ച നമ്മുടെ കര്‍ത്താവ വെഷം പകര്‍ന്ന മൂശയും ഏലിയായും വന്ന മെഘം കൂടാരമായി ബാവാതംപുരാന്റെ സുരമൊണ്ടായ പെരുന്നാള്‍.

15 ൹ തംപുരാനെ പെറ്റമ്മ ഇഹലൊകത്തില്‍ നിന്ന പരലൊകത്തിന്ന വാങ്ങിയ പെരുന്നാള്‍.

24 ൹ ബറത്തുല്‍മ്മായി എന്ന വിളിക്കപ്പെട്ട യീശൊ ശ്ലീഹായുടെ പെരുന്നാള്‍.

29 ൹ മാര്‍ യൊഹന്നാന്‍ മാമദാനായുടെ തല ഹെറൊദെസ രാജാവ കണ്ടിപ്പിച്ച പെരുന്നാള്‍.

കന്നിമാസം 8 ൹ ഹന്നാമ്മ തംപുരാനെപ്പറ്റ മറിയത്തിനെ പെറ്റ പെരുന്നാള്‍.

13 ൹ മാര്‍ സ്ലീബാ എടുപ്പിച്ച പ്രത്യെക്ഷങ്ങളുണ്ടായ പെരുന്നാള്‍

21 ൹ മത്തായി ശ്ലീഹായുടെ പെരുന്നാള്‍

29 ൹ മാലാകാമാരുടെ തലവന്‍ മാര്‍ മീകായെലിന്റെ പെരുന്നാള്‍.

തുലാമാസം 7 ൹ മാര്‍ സര്‍ഗീസും മാര്‍ ബാക്കൊസും എന്ന സഹദെന്മാരുടെ പെരുന്നാള്‍.

15 ൹ മാര്‍ അസിയാ മാര്‍ ഏശായ എന്ന റമ്പാന്മാരുടെ പെരുന്നാള്‍.

28 ൹ മാര്‍ ശെമഒന്‍ മാര്‍ യൂദാ എന്ന ശ്ലീഹെന്മാരുടെ പെരുന്നാള്‍.

വൃച്ചികമാസം 1 ൹ ശുദ്ധമാകപ്പെട്ടവരൊക്കയുടെയും പെരുന്നാള്‍.

2 ൹ വിശ്വാസമുള്ളവരായ എല്ലാ മരിച്ചവരുടെയും പെരുന്നാള്‍.

8 ൹ മാര്‍ ഗബറീയെല്‍ മാലാകായുടെയും മാര്‍ മീകായെല്‍ മാലാകായുടെയും പെരുന്നാള്‍.

21 ൹ കന്ന്യാസ്‌ത്രീമറിയത്തിനെ ഒര്‍ശ്ലെം പള്ളിയില്‍ കൊണ്ടുചെന്ന കാഴ്‌ച വച്ച പെരുന്നാള്‍.

27 ൹ മാര്‍ യാക്കൊമ്മപസ്‌ക്കാ എന്ന മെല്‌പട്ടക്കാരന്റെ പെരുന്നാള്‍.

28 ൹ മാര്‍ യാക്കൊബുര്‍ദആനാ എന്ന മെല്‌പട്ടക്കാരന്റെ പെരുന്നാള്‍

29 ൹ ഉറഹായി എന്ന ദിക്കിന്റെ മല്‍പ്പാനും മെല്‌പട്ടക്കാരനും ആയ മാര്‍ യാക്കൊയുടെ പെരുന്നാള്‍.

30 ൹ മാര്‍ അന്ത്രയൊസു ശ്ലീഹായുടെ പെരുന്നാള്‍

ധനുവ മാസം ൹ ന് വനവാസത്തില്‍ കന്ന്യാവൃതക്കാരത്തിയായി പാര്‍ത്ത ബറുബാറാ എന്നു പെരുള്ള കന്ന്യാസ്‌ത്രീയുടെ പെരുന്നാള്‍.

6 ൹ മാര്‍ നീക്കാലെയൊസിന്റെയും നിഖ്യാ എന്ന നഗരിയില്‍ കൂടി പള്ളിമര്യാദകള്‍ക്കു കാനൊന എന്ന വിധിയുടെ പൊസ്‌തകം കല്‍പ്പിച്ച സ്‌തുതി ചൊവ്വാകപ്പെട്ട മൂന്നൂറ്റൊരുപത്തെട്ട ബാവാന്മാരുടെയും പെരുന്നാള്‍.

8 ൹ അന്നായുമ്മാ തംപുരാനെ പെറ്റ മറിയത്തിനെ ഗര്‍ഭനിച്ച പെരുന്നാള്‍.

10 ൹ രാജാവിന്റെ മകനായിരുന്ന മാര്‍ ബെഹനാം സഹദായുടെയും അവന്‍ന്റെ പെങ്ങള്‍ സാറായുടെയും അവന്റെ കൂടെയുള്ള നാല്‍പ്പതു സഹദെന്മാരുടെയും പെരുന്നാള്‍.

18 ൹ ആദംബാമലയില്‍ സ്ലീബാ വിയര്‍ത്ത പെരുന്നാള്‍.

21 ൹ മാര്‍ത്തൊമ്മാശ്ലീഹായുടെ അടക്കിയ ഗൊഷം

25 ൹ നമ്മുടെ കര്‍ത്താവ യീശൊമ്മിശിഹായുടെ പിറവിയുടെ പെരുന്നാള്‍.

26 ൹ തംപുരാനെ പെറ്റമ്മയുടെ സന്തൊഷത്തിനുടെ പെരുന്നാള്‍

27 ൹ ഹെറൊദെസ കൊല്ലിച്ച കുഞ്ഞിപൈതങ്ങളുടെ പെരുന്നാള്‍